Post Category
കുമ്പളം- തേവര പാലം അപ്രോച്ച് റോഡ് വികസനം : പുനരധിവാസ പാക്കേജിന് അംഗീകാരം
കുമ്പളം- തേവര പാലം അപ്രോച്ച് റോഡ് വികസനവുമായി ബന്ധപ്പെട്ട പുനരധിവാസ പാക്കേജിന് സർക്കാരിന്റെ അംഗീകാരം. റോഡ് വികസനത്തിന്റെ ഭാഗമായി 12. 00 ആർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ സമർപ്പിച്ച 2,86000 രൂപയുടെ പുനരധിവാസ പുനഃസ്ഥാപന - പാക്കേജിന് ലാൻഡ് റവന്യൂ കമ്മീഷണർ അംഗീകാരം നൽകി. ഇതു പ്രകാരം കുമ്പളങ്ങി ആമേപറമ്പിൽ വീട്ടിൽ എ പി ജോസഫിന് 50,000 രൂപയും പുട്ട് കട നടത്തുന്ന അജ്മൽ എസ് നസീറിന് 2,00,000 രൂപയും, തൊഴിലാളിയായ മുഹമ്മദ് അസീഫ് ഹസ്സന് 36,000 രൂപയും പാക്കേജിന്റെ ഭാഗമായി നൽകും.
date
- Log in to post comments