Skip to main content

കടമക്കുടി സെൻ്റർ ബോട്ട് ജെട്ടി 52 ലക്ഷം രൂപയ്ക്ക് പുനരുദ്ധരിക്കും: കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ

 

 

കടമക്കുടി സെൻ്റർ ബോട്ട് ജെട്ടി 52 ലക്ഷം രൂപ ചെലവിൽ പുനരുദ്ധരിക്കുമെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അറിയിച്ചു. പുനരുദ്ധാരണത്തിനായിട്ടുള്ള തുക ജില്ലാ ജനറൽ സിവിൽ വർക്ക് ചീഫ് എഞ്ചിനീയർ അനുവദിച്ചു.

 

ഏകദേശം 25 വർഷങ്ങൾക്കു മുമ്പ് നാട്ടുകാരുടെ സഹകരണത്തോടെ നിർമ്മിക്കുകയും വിവിധ സർക്കാർ ഏജൻസികൾ കാലാകാലങ്ങളായി പണി നടത്തുകയും ചെയ്തിരുന്നു. 2018 ലെ വെള്ളപ്പൊക്കത്തിൻ്റെ ഭാഗമായി ജെട്ടി തകർന്നു. ബോട്ട് അടുപ്പിക്കാൻ കഴിയാത്ത സാഹചര്യമായി. നിലവിൽ സാധാരണ ജനവിഭാഗങ്ങൾക്കായി സർവീസ് നടത്തുന്ന ആശുപത്രി ബോട്ട് പോലും വളരെ ബുദ്ധിമുട്ടിയാണ് ജെട്ടിയിൽ അടുപ്പിക്കുന്നത്.

 

ഈ സാഹചര്യത്തിൽ കടമക്കുടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ എംഎൽഎയെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെയും വിവരം അറിയിച്ചതിനെ തുടർന്നാണ് തുക അനുവദിച്ചത്.

date