അറിയിപ്പുകൾ
*മത്സ്യ ഫാം/ ഹാച്ചറി ലൈസൻസ് പുതുക്കാം*
സംസ്ഥാന മത്സ്യവിത്ത് കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ലയിലെ മത്സ്യ ഫാമുകൾക്കും ഹാച്ചറികൾക്കും 2025-26 വർഷത്തെ ലൈസൻസ് പുതുക്കുന്നതിന് അദാലത്തുകൾ സംഘടിപ്പിക്കുന്നു. മത്സ്യഭവനുകളിലാണ് അദാലത്തുകൾ നടത്തുന്നത്. നവംബർ ഒന്നിന് ഞാറക്കൽ, നവംബർ മൂന്നിന് ആലുവ , നവംബർ നാലിന് പറവൂർ , നവംബർ ആറിന് ഉദയംപേരൂർ, നവംബർ എട്ടിന് എറണാകുളം ചെല്ലാനം മത്സ്യ ഭവനുകളിലും അദാലത്തുകൾ നടക്കും.
അദാലത്തിൽ പങ്കെടുക്കുന്നവർ ഫാം/ഹാച്ചറി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, മുൻ വർഷത്തെ ലൈസൻസ് എന്നിവയുടെ പകർപ്പ് ഹാജരാക്കേണ്ടതാണ്.
ഫോൺ- 8304952394
*കെൽട്രോൺ അപേക്ഷ ക്ഷണിച്ചു*
എറണാകുളം കെൽട്രോൺ നോളജ് സെന്ററിൽ വിവിധ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു.
സർക്കാർ അംഗീകൃത കോഴ്സായ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ & നെറ്റ്വർക്ക് മെയിൻറനൻസ് വിത്ത് ഇ ഗാഡ്ജെറ്റ് ടെക്നോളജി, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ, വേർഡ് പ്രോസസിംഗ് & ഡേറ്റ എൻട്രി, ഓഫീസ് ഓട്ടോമേഷൻ, കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് & ഡാറ്റ എൻട്രി, എ ഐ എ൯ഹാ൯സ്ഡ് ഡിജിറ്റൽ മാർക്കറ്റിംഗ്, ഐ ഒ ടി ആന്റ് എംബഡഡ് സിസ്റ്റം, സി പ്ലസ് പ്ലസ്, പിഎച്ച്പി, ജാവ, പൈത്തൺ, മൈ എസ് ക്യു എൽ, വെബ് ഡിസൈ൯ ആന്റ് ഡവലപ്മെന്റ് എന്നീ കോഴ്സുകളിലേക്കാണ് സ്പോട്ട് അഡ്മിഷൻ. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബർ 10. ഫോൺ- 0484 - 2971400, 8590605259
*കെൽട്രോണിൽ ഫീസ് ഇളവ്*
കെൽട്രോണിന്റെ കോട്ടയം നോളജ് സെന്ററിൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, എ.ആർ, വി.ആർ, എം.ആർ എന്നിവയിൽ ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകൾക്ക് 10 ശതമാനം ഇളവ് ലഭിക്കും. രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ നവംബർ 10 നു മുമ്പ് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം കോട്ടയം സെന്ററിൽ എത്തിച്ചേരണ്ടതാണ്.
ഫോൺ -6282841772, 8590118698, 0481 2304031
*വനാമി ചെമ്മീൻകൃഷിയ്ക്ക് അപേക്ഷ ക്ഷണിച്ചു*
വനാമി ചെമ്മീൻകൃഷി വികസന പദ്ധതി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമിൻ്റെ മാതൃക, ധനസഹായം സംബന്ധിച്ച വിവരങ്ങൾ എന്നിവ അഡാക്കിന്റെ ഓഫീസുകളിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ രേഖകൾ സഹിതം 'റീജിയണൽ ഓഫീസ്, ഏജൻസി ഫോർ ഡെവലപ്മെൻ്റ് ഓഫ് അക്വാകൾച്ചർ, കേരള', (ADAK), സെൻട്രൽ സോൺ, സി.സി.60/3907, പെരുമാനൂർ.പി.ഒ, കനാൽറോഡ്, തേവര, കൊച്ചി-682015, എന്ന വിലാസത്തിൽ നവംബർ നാലിന് വൈകിട്ട് നാലിന് മുമ്പ് ലഭിക്കണം. ഫോൺ- 0484 2665479, 9495975479
*വാക്-ഇൻ-ഇന്റർവ്യൂ*
എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ രണ്ട് സീനിയർ റസിഡൻ്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. എം ബി ബിഎസ്, എം ഡി/ഡിഎ൯ബി ഇ൯ റേഡിയോ ഡയഗ്നോസിസ്, ടിസിഎംസി രജിസ്ട്രേഷ൯ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
എറണാകുളം മെഡിക്കൽ കോളേജ് മെഡിക്കൽ സൂപ്രണ്ട് ഓഫീസിനു സമീപത്തുള്ള കൺട്രോൾ റൂമിൽ നവംബർ ആറിന് (വ്യാഴാഴ്ച) വാക്-ഇൻ-ഇന്റർവ്യൂ നടക്കും. താൽപര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഹാജരാവേണ്ടതാണ്. അന്നേ ദിവസം രാവിലെ 10.30 മുതൽ 11 വരെ ആയിരിക്കും രജിസ്ട്രേഷൻ.
- Log in to post comments