Post Category
രാത്രി കാല മൃഗചികിത്സാ സേവനം
മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ ഇരിക്കൂര്‍ ബ്ലോക്കിലേക്ക് രാത്രികാല മൃഗചികിത്സാ സേവനത്തിന് കരാറടിസ്ഥാനത്തില്‍ (90 ദിവസത്തേക്ക്) ബി വി എസ് സി ആന്‍ഡ് എ എച്ച് വെറ്ററിനറി ബിരുദധാരിയെ തെരഞ്ഞെടുക്കുന്നു. താല്‍പര്യമുളള വെറ്ററിനറി ബിരുദധാരികള്‍ അസ്സൽ ബിരുദ സര്‍ട്ടിഫിക്കറ്റും കെ.എസ്.വി.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം നവംബര്‍ ഒന്നിന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2700267
date
- Log in to post comments