Post Category
വനാമി ചെമ്മീന്‍ കൃഷി
അക്വാകള്‍ച്ചര്‍ കേരള വികസന ഏജന്‍സി (അഡാക്ക്) നടപ്പാക്കുന്ന വനാമി ചെമ്മീന്‍ കൃഷി വികസന പദ്ധതിയിലേക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സ്വന്തം നിലയ്ക്കോ, പാട്ടത്തിനെടുത്തും മറ്റ് ചെമ്മീന്‍ കൃഷി ചെയ്യുന്നവര്‍ക്കും പുതുതായി കൃഷി സ്ഥലം വികസിപ്പിക്കാനായി സാഹചര്യം ഉള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷഫോമുകള്‍ നീണ്ടകരയിലുള്ള ദക്ഷിണ മേഖലാ റീജിയണല്‍ എക്സിക്യൂട്ടിവിന്റെ ഓഫീസില്‍ ലഭിക്കും. അവസാന തീയതി നവംബര്‍ നാല്. വിവരങ്ങള്‍ക്ക്: ഫോണ്‍:7907047852.
date
- Log in to post comments