Skip to main content

കുടുംബ ബജറ്റ് സർവെക്ക് ജില്ലയിൽ തുടക്കം

 

 

സംസ്ഥാനത്ത് ഉപഭോക്തൃവില സൂചിക പുതുക്കി നിശ്ചയിക്കുന്നതിനായി കുടുംബ ബജറ്റ് സർവെക്ക് എറണാകുളം ജില്ലയിൽ തുടക്കമായി.  

 

കാർഷിക വ്യവസായ മേഖലകളിൽ തൊഴിലെടുക്കുന്നവരുടെ ക്ഷാമബത്ത നിശ്ചയിക്കുന്നത് ഉപഭോക്തൃവില സൂചികയുടെ അടിസ്ഥാനത്തിലാണ്. 

 

നിലവിൽ 2011-2012 വർഷത്തെ ഉപഭോഗരീതി അടിസ്ഥാനമാക്കിയുള്ള സൂചികയാണ് ക്ഷാമബത്ത നിർണ്ണയത്തിന് ഉപയോഗിക്കുന്നത്.

നിലവിലെ സൂചിക പുതുക്കി നിർണയിക്കണമെന്നത് തൊഴിലാളി സംഘടനകളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു.

 

  കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ പൊതുസമൂഹത്തിന്റെ ജീവിതരീതിയിലും ഉപഭോഗത്തിലും വലിയ മാറ്റങ്ങളാണുണ്ടായത്. ഈ സാഹചര്യത്തിലാണ് 2025-26 കാലഘട്ടം അടിസ്ഥാനമാക്കി പുതിയ സർവെക്ക് നടപടികൾ ആരംഭിച്ചത്. 

 

 ഭക്ഷണം, വസ്ത്രം, താമസം, ഇന്ധനം, ആരോഗ്യ പരിചരണം, വിദ്യാഭ്യാസം, വിനോദം തുടങ്ങിയ ആവശ്യങ്ങൾക്ക് കാർഷിക വ്യാവസായിക തൊഴിലാളി കുടുംബങ്ങൾ ഒരു വർഷം ചെലവഴിക്കുന്ന പണത്തെ അടിസ്ഥാനമാക്കിയാണ് ഉപഭോക്തൃവിലസൂചിക കണക്കാക്കുന്നത്.  

 

ഇതിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളികളുടെ ക്ഷാമബത്ത നിശ്ചയിക്കുന്നത്.  ജില്ലാതലത്തിലാണ് ഉപഭോക്തൃവിലസൂചിക കണക്കാക്കുക. 

 

സംസ്ഥാനത്തെ 17 മേഖലകളിൽ നിന്നായി മിനിമം വേതന നിയമം ബാധകമായ 7920 തൊഴിലാളി കുടുംബങ്ങളെ തിരഞ്ഞെടുത്താണ് സർവെ.  തൊഴിലാളി കേന്ദ്രങ്ങളിൽ നിന്നുള്ള കണക്കെടുപ്പാണ് ഇപ്പോൾ നടക്കുന്നത്.  സർവെയുടെ അടുത്ത ഘട്ടത്തിൽ കുടുംബങ്ങളിൽ നിന്നുള്ള വിവരശേഖരണം നടത്തും.

date