Skip to main content

പിണ്ടിമന ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു

 

 

കഴിഞ്ഞ അഞ്ചുവർഷത്തെ വികസന നേട്ടങ്ങളും ഭാവി പ്രവർത്തനങ്ങളും ചർച്ച ചെയ്യുന്നതിനായി പിണ്ടിമന ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന വികസന സദസ്സ് ആൻ്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എസ്.എം അലിയാർ അധ്യക്ഷനായി.

 

സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തന റിപ്പോർട്ട് റിസോഴ്സ് പേഴ്സൺ എ.റ്റി രാജീവും പിണ്ടിമന ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജു പോളും യോഗത്തിൽ അവതരിപ്പിച്ചു. വരുന്ന അഞ്ചു വർഷത്തെ വികസന ലക്ഷ്യങ്ങൾ, പഞ്ചായത്തിൻ്റെ പദ്ധതി പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് വിവിധ മേഖലയിൽ നിന്നുള്ള ജനങ്ങളുടെ അഭിപ്രായങ്ങയ ശേഖരണവും യോഗത്തിൽ നടന്നു.

 

ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി ജോസഫ്, വാർഡ് അംഗം സിജി ആന്റണി,പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി സുനിഷ് ജോസഫ്, 

മെഡിക്കൽ ഓഫീസർ അഭിലാഷ് കൃഷ്ണൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date