Post Category
പോക്സോ അതിജീവിതർക്ക് നഷ്ടപരിഹാര തുക കാലതാമസം കൂടാതെ ലഭ്യമാക്കൽ: ആലോചനായോഗം ഇന്ന് ( നവംബർ1)
പോക്സോ അതിജീവിതരായ കുട്ടികള്‍ക്കുള്ള നഷ്ടപരിഹാര തുക കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിനും, യഥാസമയം നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നതിലെ പോരായ്മകള്‍ പരിഹരിക്കുന്നതിനുമായി കൂടിയാലോചനാ യോഗം നടക്കുന്നു. ഇന്ന് (നവംബർ 1) രാവിലെ 10.30ന് എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസ് ഹാളിൽ കേരള ഹൈക്കോടതി ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിക്കും.
ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ അധ്യക്ഷനാകും. കേരള ലീഗൽ സർവീസ് അതോറിറ്റി മെമ്പർസെക്രട്ടറി അനിൽ കെ ഭാസ്കർ മുഖ്യപ്രഭാഷണം നടത്തും.
ബാലാവകാശ കമ്മീഷന്‍, ലീഗല്‍ സര്‍വീസസ് അതോറിറ്റി, പോക്സോ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർമാർ ജില്ലാ വനിതാ ശിശു വികസന ഓഫീസർമാർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.
date
- Log in to post comments