വിമുക്തി' മിഷൻ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും; ജില്ലാതല ജനകീയ സമിതി യോഗം ചേർന്നു
ജില്ലയിലെ 'വിമുക്തി' മിഷൻ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലാതല ജനകീയ സമിതി യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ രാധാമണി പിള്ള അധ്യക്ഷയായി. വിമുക്തിയുമായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി.എൻ സുധീർ അവതരിപ്പിച്ചു.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ എന്തൊക്കെ ചെയ്യാൻ കഴിയും എന്ന് യോഗം ചർച്ച ചെയ്തു. പൊതുവായ പ്രവർത്തനങ്ങൾക്ക് പുറമേ പ്രത്യേക വിഭാഗങ്ങളെ കേന്ദ്രീകരിച്ച് ബോധവൽക്കരണ പരിപാടികൾ നടത്തണമെന്നും ഇതിനായി സമൂഹമാധ്യമങ്ങളെ പരമാവധി പ്രയോജനപ്പെടുത്തണമെന്നും യോഗത്തിൽ നിർദേശം ഉയർന്നു. വിമുക്തി മാനേജറും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുമായ എം.എഫ് സുരേഷ്, ജനപ്രതിനിധികൾ, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments