ഐ ലവ് കൊച്ചി ബ്യൂട്ടിഫിക്കേഷന് പ്രവർത്തനങ്ങൾക്ക് തുടക്കമായി
ചങ്ങമ്പുഴ പാർക്കിന് മുൻഭാഗത്ത് മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി
ഐ ലവ് കൊച്ചി ബ്യൂട്ടിഫിക്കേഷന് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു. അഡ്വ എം അനിൽകുമാർ നിർവഹിച്ചു. വൃത്തിയുള്ള നഗരമായി കൊച്ചിയെ നിലനിർത്തുന്നതിനുള്ള സന്ദേശമായാണ് ഐ ലവ് കൊച്ചി എല്ലാ ഡിവിഷനുകളിലും സ്ഥാപിച്ചു വരുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
നഗരത്തിലെ പൊതു ഇടങ്ങൾ സംരക്ഷിക്കുന്നനുള്ള ഉത്തരവാദിത്വം ജനങ്ങളെ ഓർമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനകീയ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കുന്നത്. ഡിവിഷൻ കൗൺസിലർ ശ്രീമതി ശാന്ത വിജയന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം സെക്രട്ടറി രവികുമാർ, ഇടപ്പള്ളി സർവീസ് സഹകരണ സംഘം പ്രസിഡന്റ് ഷാഹുൽഹമീദ്, കണ്ണൻ തോടത്ത് റസിഡൻസ് അസോസിയേഷൻ ഭാരവാഹി മിനി നമ്പ്യാർ, നഗരസഭ പബ്ലിക്ക്ഹെൽത്ത് ഇൻസ്പെക്ടർമാരായ വി. എച്ച് ജാസ്മിൻ, ലിജി ആൻസിലി, സുസ്മിത,
ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിസ്സനിഷാദ്, നഗരസഭ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments