Skip to main content

അറിയിപ്പുകൾ

 

 

*വാഹന ലേലം*

 

പാമ്പാർ പ്രോജക്ട്‌സ് ഡിവിഷൻ, പാലാ-കൂത്താട്ടുകുളം എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഉടമസ്ഥതയിലുള്ള കെ എൽ എൽ 17 എച്ച് -197 നമ്പർ ബൊലേറോ ജീപ്പ് ലേലം ചെയ്‌ത്‌ വിൽപ്പന നടത്തിയ ശേഷം തിരികെ ഇതെ കാര്യാലയത്തിലേക്ക് തന്നെ വാടകയ്ക്ക് എടുക്കുന്നതിന് ലേലം നടക്കുന്നു. നവംബർ 25-ന് രാവിലെ 11.30നാണ് ലേലം.

 

*ക്വട്ടേഷ൯ ക്ഷണിച്ചു*

 

ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 2025-26 സാമ്പത്തിക വർഷത്തിൽ ആറ് മാസ കാലയളവിലേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ ആറിന് വൈകിട്ട് മൂന്നിന് മുമ്പായി ക്വട്ടേഷനുകൾ ജനറൽ മാനേജർ, ജില്ലാ വ്യവസായ കേന്ദ്രം, എറണാകുളം എന്ന വിലാസത്തിൽ സമർപ്പിക്കണം. 

 

*റീടെ൯ഡർ ക്ഷണിച്ചു*

 

 മൂവാറ്റുപുഴ ഐസി ഡി എസ് പ്രോജക്ട‌ിൻ്റെ പരിധിയിലെ പായിപ്ര പഞ്ചായത്തിലെ 38 അങ്കണവാടികളിൽ പാൽ വിതരണം ചെയ്യുന്നതിനായി സ്ഥാപനങ്ങൾ/വ്യക്തികൾ, ക്ഷീരകർഷകർ, കുടുംബശ്രീസംരഭകർ, മറ്റു പ്രാദേശിക പാൽ വിതരണക്കാർ എന്നിവരിൽ നിന്നും റീടെൻഡറുകൾ ക്ഷണിച്ചു. റീടെ൯ഡർ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 13-ന് ഉച്ചയ്ക്ക് രണ്ടു വരെ.

date