Skip to main content

പരമാവധി വേഗത്തിൽ പട്ടയങ്ങൾ നൽകാനാണ് സർക്കാർ ശ്രമം - മന്ത്രി പി രാജീവ്

 

 

* ജില്ലയിൽ 310 പേർ കൂടി ഭൂമിയുടെ അവകാശികൾ

 

 പരമാവധി വേഗത്തിൽ അർഹരായവർക്ക് പട്ടയം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ഏലൂർ മുൻസിപ്പൽ ടൗൺ ഹാളിൽ ജില്ലാതല പട്ടയ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതൽ ആളുകൾക്ക് പട്ടയം ലഭ്യമായത് ഈ സർക്കാരിന്റെ കാലത്താണ്.

 

സർക്കാരിന്റെയും റവന്യൂ വകുപ്പിന്റെയും സംയുക്ത ഇടപെടലിലൂടെ കോതമംഗലം ഭാഗത്തെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞു. ലോകത്തിന് തന്നെ മാതൃകയായി അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ് .സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ള ആളുകളുടെ ക്ഷേമത്തിനായി സർക്കാർ വിവിധ കർമ്മ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. പുതുതായി വർദ്ധിപ്പിച്ച ക്ഷേമപെൻഷൻ,സ്ത്രീകൾക്കും തൊഴിൽ രഹിതായ യുവാക്കൾക്കുമുള്ള പ്രത്യേക സഹായം ഉൾപ്പടെയുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ നവംബർ മാസത്തിൽ തന്നെ പ്രാവർത്തികമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

ചടങ്ങിൽ ജില്ലയിൽ വിവിധ താലൂക്കുകളിലായി 310 പട്ടയങ്ങൾ വിതരണം ചെയ്തു.

കോതമംഗലം 25,കുന്നത്തുനാട് 32,മൂവാറ്റുപുഴ 8,കൊച്ചി 13, കണയന്നൂർ 9,ആലുവ 4, 209 ലാൻഡ് ട്രിബ്യൂണൽ പട്ടയം , 10 ദേവസ്വം പട്ടയം എന്നിവയാണ് വിതരണം ചെയ്തത് .

 

അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, ഡെപ്യൂട്ടി കളക്ടർമാരായ കെ മനോജ്,സുനിത ജേക്കബ്, ജനപ്രതിനിധികൾ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date