Skip to main content

ജീവന സാക്ഷ്യപത്രം നല്‍കണം

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ  പത്രപ്രവര്‍ത്തക-പത്രപ്രവര്‍ത്തകേതരക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്ന ജില്ലയിലെ ഗുണഭോക്താക്കള്‍ 2025  നവംബര്‍ 30 നകം ലൈഫ് സര്‍ട്ടിഫിക്കറ്റും (ജീവനസാക്ഷ്യപത്രം) നിശ്ചിതമാതൃകയില്‍ സ്വന്തം വിവരങ്ങളും നല്‍കണം.  
നവംബറിലെ തീയതിയില്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ജീവന്‍ പ്രമാണിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ആണ് നല്‍കേണ്ടത്.
നേരിട്ടോ ദൂതന്‍ മുഖേനെയോ ലൈഫ് സര്‍ട്ടിഫിക്കറ്റും സ്വന്തം വിവരങ്ങളും നല്‍കണം. ദൂതന്‍ മുഖേനെ നല്‍കുന്നവര്‍ പെന്‍ഷണറുടെ ചിത്രം പതിച്ച സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ (ഒപ്പ്, പേര്, തീയതി എന്നിവ  രേഖപ്പെടുത്തിയത്) പകര്‍പ്പ് കൂടി ഹാജരാക്കണം.
പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലാണ് ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്.
ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെയും പെന്‍ഷന്‍കാരുടെ വിവരം നല്‍കേണ്ട ഫോമിന്റെയും മാതൃക www.prd.kerala.gov.in ല്‍ ലഭിക്കും. മേഖല ഓഫീസിലോ (ഫോണ്‍ 0481 2561030)  അതതു ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലോ (ഫോണ്‍ 0468 2222657) ബന്ധപ്പെടണം. ജീവന്‍ പ്രമാണിന്റെ പോര്‍ട്ടല്‍ jeevanpramaan.gov.in

date