അറിയിപ്പുകൾ
*ജോലി ഒഴിവ്*
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയുടെ റേഡിയോ ഡയഗനോസിസ് വിഭാഗത്തിൽ റേഡിയോഗ്രാഫർ ട്രെയിനിയുടെ 14 തസ്തികയിലേക്ക് സ്റ്റൈപ്പൻ്റ് അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത: ഡി ആർ ടി, ഡി ആർ ആർ ടി, ബി.എസ്.സി എം ആർടി ഗവ: അംഗീകൃത കോഴ്സ് പാസായിരിക്കണം സ്റ്റൈപ൯്റ് 10000.
പ്രായ പരിധി 35 വയസ്.
താൽപര്യമുള്ളവർ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം നവംബർ അഞ്ചിന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ റേഡിയോ ഡയഗനോസിസ് വിഭാഗത്തിൽ രാവിലെ 10.30 ന് നടക്കുന്ന ഇ൯്റർവ്യൂവിൽ പങ്കെടുക്കണം.
*ടെൻഡർ ക്ഷണിച്ചു*
സി.എച്ച്.സി വെങ്ങോലയിലേക്ക് വൃക്കരോഗികൾക്കുള്ള മരുന്ന് റണ്ണിംഗ് കോൺട്രാക്റ്റ് വ്യവസ്ഥയിൽ വിതരണം ചെയ്യുവാൻ തയ്യാറുള്ള നിർമ്മാതാക്കൾ/ വിതരണക്കാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോം സ്വീകരിക്കുന്ന അവസാന തീയതി, നവംബർ 25 രാവിലെ 11 വരെ.
"വിമുക്തഭടന്മാരുടെ ശ്രദ്ധയ്ക്ക്*
എറണാകുളം സൈനിക ക്ഷേമ ഓഫിസിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വിവിധ ട്രേഡുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാരായ ഉദ്യോഗാർത്ഥികളുടെ, 2026-2028 വർഷത്തേക്ക് പ്രസിദ്ധീകരിച്ചിട്ടുള്ള ഡ്രാഫ്റ്റ് സെലക്ട് ലിസ്റ്റ് നവംബർ ഒന്നു മുതൽ എല്ലാ പ്രവൃത്തി ദിനങ്ങളിലും ഓഫിസിൽ പരിശോധനക്ക് ലഭിക്കും. സീനിയോറിറ്റി ലിസ്റ്റുകളെ സംബന്ധിച്ചുള്ള ആക്ഷേപങ്ങളും പരാതികളും നവംബ 30 വരെ ഉദ്യോഗാർത്ഥികളിൽ നിന്നും സ്വീകരിക്കും. ഡിസംബർ 31 തീയതിയിൽ പ്രസിദ്ധീകരിക്കുന്ന ഫൈനൽ ലിസ്റ്റിൽ പിന്നീട് തിരുത്തലുകൾ അനുവദിക്കില്ല.
- Log in to post comments