Skip to main content

സെന്‍സസ് ഡാറ്റ സാമൂഹ്യ വികസനത്തിന്റെ കണ്ണാടി: ജില്ലാ കളക്ടർ ജി പ്രിയങ്ക

ഒരു സമൂഹം എത്രമാത്രം പുരോഗതി കൈവരിച്ചു എന്നതിൻ്റെ നേർചിത്രമാണ് സെൻസസ് ഡാറ്റയെന്ന് ജില്ലാ കളക്ടർ ജി പ്രിയങ്ക. സെൻസസ് ഡാറ്റാ ഒരു ആധികാരിക രേഖയാണെന്നും, അതിനെ മുൻനിർത്തിയാണ് മുന്നോട്ടുള്ള പല പദ്ധതികളും ആവിഷ്കരിക്കുകയെന്നും ജില്ലാ കളക്ടർ പറഞ്ഞു. 

 

ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സെന്‍സസ്- സെന്‍സസ് 2027- ന് മുന്നോടിയായി കൊച്ചി കോർപ്പറേഷൻ ഒന്ന്, രണ്ട്, മൂന്ന്, നാല് വാർഡുകളിൽ നവംബർ 10 മുതൽ 30 വരെ നടക്കുന്ന പ്രീ ടെസ്റ്റിനു വേണ്ടി നിയമിക്കപ്പെട്ട എന്യൂമറേറ്റർമാർക്കും സൂപ്പർവൈസർമാർക്കുമുള്ള പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ. 

 

പ്രീ ടെസ്റ്റിനായി തിരഞ്ഞെടുക്കപ്പെട്ട  

വാർഡുകളിലെ വോട്ടർമാർക്ക് നവംബർ എഴ് വരെ സെൽഫ് എന്യൂമറേഷൻ പോർട്ടൽ വഴി സെൻസസ് വിവരങ്ങൾ സ്വന്തമായി സമർപ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കും. കൊച്ചി കോർപ്പറേഷനിലെ തിരഞ്ഞെടുക്കപ്പെട്ട വാർഡുകളിലെ വോട്ടർമാർ സെൻസസ് പ്രീ ടെസ്റ്റ് നടപടികളുമായി സഹകരിക്കണമെന്ന്  

എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെൻസസ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ പറഞ്ഞു. കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയാണ് ചാർജ് ഓഫീസർ. 

 

'സെൻസസ് 2027' ന്റെ ആദ്യഘട്ടമായി വീടുകളുടെ വിവരണ ശേഖരണമാണ് നടക്കുക. 

 

 ഫോർട്ട്കൊച്ചി മഹാകവി പള്ളത്തുരാമൻ സാംസ്കാരിക കേന്ദ്രത്തിൽ നടക്കുന്ന ഉദ്യോഗസ്ഥർക്കുള്ള പരിശീലനം നവംബർ ആറിന് അവസാനിക്കും.

 

date