ഭരണഭാഷാ വാരാഘോഷം *കവിതാലാപന മത്സരം സംഘടിപ്പിച്ചു
ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ജില്ലാ ഇൻഫർമേഷൻ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച കവിതാലാപന മത്സരം ശ്രദ്ധേയമായി. വിവിധ വകുപ്പുകളിലെ ജീവനക്കാർ പങ്കെടുത്ത മത്സരത്തിൽ ലേബർ ഓഫീസ് ജീവനക്കാരിയായ ധന്യ മുകുന്ദനും സൗത്ത് ഏഴിപ്പുറം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക വി എ അഞ്ജലിയും ഒന്നാം സ്ഥാനം പങ്കിട്ടു.
കൃഷിവകുപ്പ് ജീവനക്കാരിയായ അയന വേണുഗോപാൽ, തൃപ്പൂണിത്തുറ ഗവൺമെൻറ് ആയുർവേദ കോളേജിലെ അധ്യാപിക ഡോ. ടി രശ്മി എന്നിവർ രണ്ടാം സ്ഥാനവും പങ്കിട്ടു. ലേബർ ഓഫീസ് ജീവനക്കാരനായ എം. വി. സാബു മൂന്നാം സ്ഥാനം കരസ്ഥമാക്കി.
വിവിധ വകുപ്പുകളിൽ നിന്നായി 29 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. ആകാശവാണി അവതാരകനായ ടി പി വിവേക് ആയിരുന്നു മത്സരത്തിന്റെ വിധികർത്താവ്.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.ബി ബിജു, ഭരണഭാഷ വാരാഘോഷം പരിപാടി ഏകോപകൻ മജു മനോജ് എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
- Log in to post comments