Skip to main content

വനിതാരത്‌ന പുരസ്‌കാരം; നോമിനേഷനുകള്‍ ക്ഷണിച്ചു  

വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വനിതകളെ ആദരിക്കുന്നതിനായി നല്‍കുന്ന വനിതാരത്‌ന പുരസ്‌കാരത്തിന് നോമിനേഷന്‍ ക്ഷണിച്ചു. സാമൂഹിക സേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത, കലാരംഗം എന്നീ മേഖലകളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്.  നോമിനേറ്റ് ചെയ്യുന്ന വ്യക്തി ജീവിച്ചിരിക്കുന്ന ആളായിരിക്കണം, കഴിഞ്ഞ അഞ്ച് വര്‍ഷമെങ്കിലും പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിച്ചിരിക്കണം. വ്യക്തികള്‍/സ്ഥാപനങ്ങള്‍/സംഘടനകള്‍ മുഖേന നോമിനേഷനും വിവരങ്ങളും (മേഖല വിശദീകരിക്കുന്ന രേഖകള്‍, പുസ്തകങ്ങള്‍, സി.ഡികള്‍ ചിത്രങ്ങള്‍, പത്രക്കുറിപ്പുകള്‍) ഡിസംബര്‍ 15 നകം ജില്ലാ വനിത ശിശു വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍:  0474 2992809.
 
 

date