Skip to main content

ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പ്

 

വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സൈനിക ക്ഷേമവകുപ്പ് നല്‍കുന്ന 2025-26 ലെ ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ അംഗീകൃത വിദ്യാലയങ്ങള്‍/ സര്‍വകലാശാലകള്‍ നടത്തുന്ന റഗുലര്‍ കോഴ്‌സുകള്‍ക്ക് മാത്രമേ സ്‌കോളര്‍ഷിപ്പ് അനുവദിക്കൂ. പത്താംതരം മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം.  മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വേണം. കുടുംബ വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയാകണം.   https://serviceonline.gov.in/kerala വെബ്‌സൈറ്റിലൂടെ ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. ഫോണ്‍ : 0468 2961104.

date