Post Category
ഫാര്‍മസിസ്റ്റ് നിയമനം
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് എച്ച് എം സി മുഖേന ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത ഫാര്‍മസിസ്റ്റ് ട്രെയിനിങ് ഇന്‍ ആയുര്‍വേദ കോഴ്സ്, അക്കൗണ്ട്സ്/സ്റ്റോക്ക്സ് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച കമ്പ്യൂട്ടര്‍ പരിജ്ഞാനം (ഡി സി എ) എന്നിവയാണ് യോഗ്യത. നവംബര്‍ 10 ന് രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസില്‍ അഭിമുഖം നടത്തും. പങ്കെടുക്കുന്നവര്‍ മേല്‍ വിലാസം, വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല് രേഖകള്‍ ഹാജരാക്കണം. ഫോണ്‍: 0497 2706666
date
- Log in to post comments