Skip to main content

മരട് നഗരസഭയിലെ 12 അങ്കണവാടികൾ ഹൈടെക് നിലവാരത്തിലേക്ക്

കെ ബാബു എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു

 

മരട് നഗരസഭയിലെ 12 അങ്കണവാടികളെ “ശിശു സൗഹൃദ സ്മാർട്ട് അങ്കണവാടി” പദ്ധതിയുടെ ഭാഗമായി ആധുനിക സൗകര്യങ്ങളോടുകൂടി നവീകരിക്കുന്നു. പദ്ധതിയുടെ നഗരസഭാ തല ഉദ്ഘാടനം 31-ാം ഡിവിഷനിലെ 27ാം നമ്പർ അങ്കണവാടിയിൽ നടന്ന ചടങ്ങിൽ കെ. ബാബു എംഎൽഎ നിർവഹിച്ചു.

 

മരട് നഗരസഭയിലെ 1, 5, 7, 11, 14, 23, 24, 26, 28, 29, 31, 32 എന്നീ ഡിവിഷനുകളിലായി പ്രവർത്തിക്കുന്ന 12 അങ്കണവാടികളാണ് സ്മാർട്ട് അങ്കണവാടികളായി മാറുന്നത്.

കുട്ടികൾക്ക് കൂടുതൽ സൗകര്യപ്രദമായ പഠനാന്തരീക്ഷവും, ഡിജിറ്റൽ പഠന സൗകര്യങ്ങളും, ശുചിത്വവും, പോഷകാഹാരവും ഉറപ്പു നൽകുന്ന രീതിയിലാണ് സ്മാർട്ട് അങ്കണവാടികൾ രൂപകൽപ്പന ചെയ്യുന്നത്.

 

ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ആൻറണി ആശാംപറമ്പിൽ അധ്യക്ഷനായി. സ്ഥിരം സമതി അധ്യക്ഷൻമാരായ റിയാസ് കെ മുഹമ്മദ്, റിനി തോമസ്, ബേബി പോൾ, ബിനോയ് ജോസഫ്, കൗൺസിലർമാരായ മോളി ഡെന്നി , ജയ ജോസഫ്, പി ഡി രാജേഷ്, ചന്ദ്രകലാധരൻ, ബെൻഷാദ് നടുവിലവീട്

മിനി ഷാജി, പത്മപ്രിയ, രേണുക ശിവദാസ്

ഐ സി ഡി എസ് സൂപ്പർവൈസർ വി കെ ഫെമിത എന്നിവർ സംസാരിച്ചു

 

date