Post Category
കടമക്കുടി സ്കൂളിൽ ഇ-ലൈബ്രറി ഉദ്ഘാടനം ചെയ്തു
എംഎൽഎ ഫണ്ടിൽ നിന്നും 12.5 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കടമക്കുടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ആധുനിക ഇ-ലൈബ്രറിയുടെ ഉദ്ഘാടനം കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേരി വിൻസൻ്റ് അധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. മനുശങ്കർ , വാർഡ് അംഗം പ്രബിൻ കോമളൻ, പിടിഎ പ്രസിഡൻറ് എം എ മുരളി , ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് എം ജെ ലിൻസി, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ഡോ. എസ് സിന്ധു എന്നിവർ പങ്കെടുത്തു.
date
- Log in to post comments