Skip to main content

യുവജനങ്ങള്‍ക്കായി സ്റ്റാര്‍ട്ടപ്പ് പിച്ചിംങ് മത്സരം

കേരളത്തിലെ യുവജനങ്ങള്‍ക്കിടയില്‍ സംരംഭകത്വ പരിശീലനം പ്രോത്സാഹിപ്പിക്കുക ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് യുവജനങ്ങള്‍ക്കായി സ്റ്റാര്‍ട്ടപ്പ് പിച്ചിംങ് മത്സരം സംഘടിപ്പിക്കുന്നു. പിച്ച് കേരള മത്സരത്തില്‍ 15-45 വയസ് വരെയുള്ളവര്‍ക്ക് പങ്കെടുക്കാം. എയ്റോസ്‌പേസ് ആന്‍ഡ് ഡിഫന്‍സ്, അഗ്രികള്‍ച്ചര്‍ ആന്‍ഡ് ലൈഫ് സയന്‍സസ്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ക്ലൈമറ്റ്, കണ്‍സ്ട്രക്ഷന്‍, എജ്യൂക്കേഷന്‍,  ഫുഡ് പ്രൊസസിംഗ്, ഹെല്‍ത്ത് കെയര്‍, ഐടി/ഐടീസ്, മൊബിലിറ്റി, എനര്‍ജി മേഖലകളുമായി ബന്ധപ്പെട്ട് പുതുസംരംഭക ആശയങ്ങള്‍ ഒരു നിശ്ചിത പിച്ച് ഡക്ക് രൂപത്തില്‍ pitchkerala@gmail.com  ഐ.ഡിയിലേക്ക് അയക്കാം. അവസാന തീയതി. നവംബര്‍ 30. ജനുവരി രണ്ടാംവാരം തിരുവനന്തപുരത്താണ് ഫൈനല്‍. ഫോണ്‍ : 8606008765.
 

date