Skip to main content

ഇന്‍സ്ട്രക്ടര്‍ നിയമനം

ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐടിഐയില്‍ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഇ/ബി/റ്റി വിഭാഗത്തില്‍ നിന്ന് നിശ്ചിത യോഗ്യതുളളവരെ നിയമിക്കുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റും  പകര്‍പ്പുകളുമായി നവംബര്‍ 11 പകല്‍ 12 ന് ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐടിഐയിലെത്തണം.
യോഗ്യത :  എ.ഐ.സി.ടി.ഇ/യു.ജി.സി അംഗീകൃത എഞ്ചിനീയറിംഗ് കോളേജ് /സര്‍വകലാശാലയില്‍ നിന്ന് ബി.വോക് /ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും.
അല്ലെങ്കില്‍
എ.ഐ.സി.ടി.ഇ/ അംഗീകൃത സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് മൂന്നു വര്‍ഷത്തെ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്‌സ്  ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ്  ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ. അല്ലെങ്കില്‍ ഡി.ജി.ടിയില്‍ നിന്ന് അഡ്വാന്‍സ്ഡ് ഡിപ്ലോമയും (വൊക്കേഷണല്‍) രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും.
അല്ലെങ്കില്‍
ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി സര്‍ട്ടിഫിക്കറ്റും മൂന്നു വര്‍ഷ പ്രവൃത്തി പരിചയവും. ഫോണ്‍ : 04792953150, 04792452210.

date