Post Category
കോന്നി ഗ്രാമപഞ്ചായത്ത് ജലബജറ്റ് പ്രകാശനം ചെയ്തു
കോന്നി ഗ്രാമപഞ്ചായത്തും ഹരിതകേരളം മിഷനും ചേര്‍ന്ന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ തയ്യാറാക്കിയ ജലബജറ്റിന്റെ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് നിര്‍വഹിച്ചു. ഓരോ പ്രദേശത്തെയും ജലസ്രോതസുകളുടെ പരിപാലനം ഉറപ്പാക്കി ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ശാസ്ത്രീയ രേഖയാണ് ജലബജറ്റ്. ലഭ്യമായ ജലം ശാസ്ത്രീയമായും കാര്യക്ഷമമായും ഉപയോഗിക്കാനും വിതരണം നടത്താനും ജലസുരക്ഷാ പ്ലാനുകള്‍ രൂപീകരിക്കുന്നതിന് ജലബജറ്റ് സഹായിക്കും. ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി അധ്യക്ഷന്‍ തോമസ് കാലായില്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ ആര്‍ രഞ്ജു എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments