Post Category
കുഞ്ഞിമുറ്റം അങ്കണവാടി-മംഗലശ്ശേരി കരിക്കാൽ അമ്പലം റോഡ് പ്രവൃത്തി ഉദ്ഘാടനം
കുഞ്ഞിമുറ്റം അങ്കണവാടി-മംഗലശ്ശേരി കരിക്കാൽ അമ്പലം റോഡ് പ്രവൃത്തി എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി അധ്യക്ഷയായി.
310 മീറ്റർ നീളത്തിൽ റോഡ് നിർമിക്കുന്നതിന് എം എൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപയാണ് അനുവദിച്ചത്.
പട്ടുവം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി രാജൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആനക്കീൽ ചന്ദ്രൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ലത, പഞ്ചായത്തംഗം പി കുഞ്ഞികൃഷ്ണൻ, എം സുനിത, സിന്ധു, വി.പി സുകുമാരി, കെ നാസർ, ടി ദാമോദരൻ, പി.പി സുബൈർ, ടി.വി ചന്ദ്രശേഖരൻ, ടി ഗോപി എന്നിവർ സംസാരിച്ചു.
date
- Log in to post comments