റവന്യൂ ജില്ലാ കലോത്സവം ലോഗോ പ്രകാശനം ചെയ്തു
എറണാകുളം റവന്യൂ ജില്ലാ കലോത്സവത്തിന് മുന്നോടിയായുള്ള ലോഗോ പ്രകാശനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ആൻറണി ജോസഫിന് നൽകി ലോഗോ പ്രകാശനം നിർവഹിച്ചു.
കോതമംഗലം പുതുപ്പാടി ഫാദർ ജോസഫ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ബിൻസിൽ ബിജു മാത്യു നിർമിച്ച ലോഗോയാണ് ഇത്തവണത്തെ ലോഗോയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. പല്ലാരിമംഗലം മൈലൂർ പുൽപ്പറമ്പിൽ ബിജു പി. എമ്മിന്റെയും ബിസ്മി ടി. എൽദോ സിന്റെയും മകനാണ് ബിൻസിൽ. മികച്ച ലോഗോക്ക് മേളയുടെ ഉദ്ഘടാന സമ്മേളനത്തിൽ പുരസ്‌കാരം നൽകും.
14 ഉപ ജില്ലകളിൽ നിന്നുമായി 8000ഓളം വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും.എറണാകുളം സെന്റ് ആൽബർട്സ് സ്കൂൾ,സെന്റ് ആൽബർട്സ് ടിടിഐ, സെന്റ് ആന്റണിസ് സ്കൂൾ, സെന്റ് മേരീസ് സ്കൂൾ, ദാരൂൾ ഉലൂം സ്കൂൾ എന്നിവയാണ് പ്രധാന വേദികൾ.
ചടങ്ങിൽ എറണാകുളം സെന്റ് ആൽബർട്സ് എച്ച്എസ്എസ് മാനേജർ ഫാ. ജയൻ പായപ്പിള്ളി അധ്യക്ഷത വഹിച്ചു. എറണാകുളം ഡിഇഒ സക്കീന മലയിൽ, വിഎച്ച്എസ്ഇ പ്രതിനിധി ബിജു ഈപ്പൻ, എച്ച്എസ്എസ് കോഓഡിനേറ്റർ ശങ്കര നാരായണൻ, കൈറ്റ് ജില്ലാ കോഓഡിനേറ്റർ അജി ജോൺ, ഡയറ്റ് പ്രിൻസിപ്പൽ ദീപ ജി. എസ്, പബ്ലിസിറ്റി ആന്റ് മീഡിയ കമ്മിറ്റി കൺവീനർ ആന്റണി ജോസഫ് ഗോപുരത്തിങ്കൽ, അധ്യാപക സംഘടന നേതാക്കളായ ജോമോൻ ജോസ്, ഏലിയാസ് മാത്യു,ബിജു കുര്യൻ, സിബി ആഗസ്റ്റിൻ, ഇ. ഐ. സിറാജ്, ഫിലോമിന ജോയ്‌സി, കെ എ മാഹി , നിഷാദ് ബാബു, ടി യു സാദിഖ് , കെ വി ബിന്ദു ,തോമസ് പീറ്റർ, ജോസഫ് സെൻ വിവിധ സംഘടന പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments