Skip to main content

രജിസ്ട്രേഷൻ ക്യാമ്പ്

 

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേയ്ഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തലശ്ശേരി ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നവംബർ 20 നു രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ ലഭിക്കുന്നതിനുള്ള വൺ ടൈം രജിസ്ട്രേഷൻ നടക്കും. 50 വയസിൽ താഴെയുള്ളവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, 300 രൂപ, പാസ്പോർട്ട് സൈസ് ഫോട്ടോ, സാധുതയുള്ള ഇ മെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0497-2707610, 6282942066
 

date