Post Category
തദ്ദേശ തിരഞ്ഞെടുപ്പ് : ജില്ലയിൽ ഇന്ന് ലഭിച്ചത് 20 നാമനിർദ്ദേശ പത്രികകൾ
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട മൂന്നാം ദിവസമായ ഇന്ന് ജില്ലയിൽ ലഭിച്ചത് 20 പത്രികകൾ. ഗ്രാമ പഞ്ചായത്തുകളിൽ 15, നഗരസഭകളിൽ 1, കോർപ്പറേഷനിൽ 4 എന്നിങ്ങനെയാണ് പത്രികകൾ ലഭിച്ചത്. ജില്ലയിൽ ഇതുവരെ ആകെ 21 നാമനിർദ്ദേശ പത്രികകളാണ് ലഭിച്ചിട്ടുള്ളത്. നാമനിർദ്ദേശ പത്രിക നവംബർ 21 വരെ സമർപ്പിക്കാം.
date
- Log in to post comments