Skip to main content

സൗജന്യ സോഫ്റ്റ് സ്കിൽ പരിശീലന ക്ലാസ്സ്

ജില്ലാ എംപ്ലോയ്മെ‌ൻ്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കായി സൗജന്യ സോഫ്റ്റ് സ്കിൽ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. നവംബർ 20, 21, 22 ദിവസങ്ങളിലായി കാക്കനാട് സിവിൽ സ്റ്റേഷനിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ ക്ലാസ് നടക്കും .

 

 മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടികളിൽ വിവിധ വിഷയങ്ങളിൽ പരീശീലനം നൽകും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ കാക്കനാട് സിവിൽ സ്റ്റേഷൻ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ നവംബർ 20 രാവിലെ 10.30 ന് എത്തിച്ചേരുക. 

ഫോൺ : 6282442046, 9446926836, 0484-2422452.

 

 

 

date