Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ് : ഓൺലൈനായും തുക കെട്ടിവെക്കാം

തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് നിക്ഷേപത്തുക ഓൺലൈനായി അടക്കാം. ഇ - ട്രഷറി മുഖേന തുക കെട്ടിവെക്കാനുള്ള അവസരമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുള്ളത്. 

 

ട്രഷറിയുടെ വെബ് സൈറ്റായ www.etreasury.kerala.gov.in വഴി നെറ്റ് ബാങ്കിംഗ്, കാർഡ് പേയ്‌മെന്റ്, യുപിഐ, ക്യു.ആർ കോഡ് തുടങ്ങിയ മാർഗങ്ങൾ ഉപയോഗിച്ച് പണമടയ്ക്കാനാകും. ഇതിന് പുറമേ etr5.etreasury.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയും അടക്കാനാകും. കൂടാതെ ട്രഷറിയിൽ നേരിട്ടും വരണാധികാരി മുൻപാകെയും പണം അടക്കുന്നതിനുള്ള അവസരവുമുണ്ട്. 

 

ഗ്രാമ പഞ്ചായത്തിൽ 2000 രൂപ രൂപയും ബ്ലോക്ക് പഞ്ചായത്തിൽ 4000 രൂപയും ജില്ലാ പഞ്ചായത്തിൽ 5000 രൂപയുമാണ് സ്ഥാനാർത്ഥി കെട്ടിവെക്കേണ്ടത്.നഗരസഭകളിലും കോർപ്പറേഷനിലും യഥാക്രമം 4000, 5000 രൂപ വീതവുമാണ് കെട്ടിവെക്കേണ്ടത്. പട്ടിക ജാതി, പട്ടിക വർഗം വിഭാഗത്തിൽപ്പെട്ടവർ ഇതിൻ്റെ 50 ശതമാനം തുക കെട്ടിവച്ചാൽമതി.

 

 

date