Post Category
സാമൂഹ്യസുരക്ഷാ പെന്ഷന്: അദാലത്ത് 28ന്
സാമൂഹ്യസുരക്ഷാ പെന്ഷന് ലഭിക്കുന്നതിന് വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കുകയും വിവിധ കാരണങ്ങളാല്‍ അപേക്ഷ നിരസിക്കുകയും ചെയ്തവര്‍ക്കുവേണ്ടി ഈ മാസം 28ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസില്‍ അദാലത്ത് നടത്തും. അദാലത്തിലേക്കുള്ള പരാതികള്‍ പരാതിക്കാരന്റെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പെന്ഷന് ഇനം, ആധാര്‍/ അംഗീകൃത തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പ്, പരാതിയുടെ ചുരുക്കം എന്നിവ സഹിതം അദാലത്ത് തീയതിക്ക് അഞ്ച് ദിവസം മുമ്പ് പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍: 0468 2350229. (പിഎന്‍പി 4011/18)
date
- Log in to post comments