Skip to main content

പ്രോജക്ട് എക്സ് ജില്ലാതല ഉദ്ഘാടനം നവംബര്‍ 20ന്

പത്തനംതിട്ട ജില്ലാ ഭരണകൂടം, വനിതാ ശിശുവികസന വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ്, കനല്‍ ഇന്നോവേഷന്‍സ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സമഗ്ര ലൈംഗികതാ വിദ്യാഭ്യാസ പദ്ധതി പ്രോജക്ട് എക്സിന്റെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 20ന് രാവിലെ 10 ന് കോന്നി സര്‍ക്കാര്‍ എച്ച് എസില്‍ ജില്ലാകലക്ടര്‍ എസ് പ്രേം കൃഷണന്‍ നിര്‍വഹിക്കും. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ കെ വി ആശാ മോള്‍ , കനല്‍ ഇന്നോവേഷന്‍സ് ഡയറക്ടര്‍ അഡ്വ. ആന്‍സണ്‍ പി.ഡി അലക്സാണ്ടര്‍ , ചൈല്‍ഡ് വെല്‍ഫെയര്‍ അസോസിയേറ്റ് ഷെല്‍സി പിയൂസ് തുടങ്ങിയവര്‍ പങ്കെടുക്കും.

date