Skip to main content

സ്ഥാനാര്‍ഥിക്ക് ചിഹ്നം ലഭിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ശുപാര്‍ശക്കത്ത് നവംബര്‍ 24 വരെ നല്‍കാം

സ്ഥാനാര്‍ഥിക്ക് ചിഹ്നം നല്‍കുന്നതിന് അധികാരപ്പെടുത്തിയ രാഷ്ട്രീയപാര്‍ട്ടി ഭാരവാഹികളുടെ ശുപാര്‍ശ കത്ത് നവംബര്‍ 24 മൂന്നിന് മുമ്പായി നല്‍കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതിയായ നവംബര്‍ 24 ന് വൈകിട്ട് മൂന്ന് കഴിഞ്ഞാണ് വരണാധികാരി സ്ഥാനാര്‍ഥിക്ക് ചിഹ്നം അനുവദിക്കുന്നത്. തുടര്‍ന്നാണ് മത്സരിക്കുന്ന സ്ഥാനാര്‍ഥിയുടെയും ചിഹ്നത്തിന്റെയും പട്ടിക വരണാധികാരി ഫോറം 6 ല്‍ പ്രസിദ്ധീകരിക്കുന്നത്.
മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് സ്ഥാനാര്‍ഥിക്ക് തിരഞ്ഞെടുപ്പ് ഏജന്റിനെ നിയമിച്ചുള്ള ഫോറം 8 നുള്ള നോട്ടീസ് വരണാധികാരിക്ക് നല്‍കാം.  നാമനിര്‍ദേശപത്രികയോടൊപ്പം കെട്ടിവയ്‌ക്കേണ്ട നിക്ഷേപതുക വരണാധികാരിക്ക് പണമായി നല്‍കാം. കൂടാതെ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലും ട്രഷറിയിലും തുക അടയ്ക്കാം.
 

date