Post Category
ജില്ലാതല മീഡിയ റിലേഷൻസ് സമിതി രൂപീകരിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാതല മീഡിയ റിലേഷൻസ് സമിതി രൂപീകരിച്ചു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ മാധ്യമ മാർഗ്ഗനിർദേശം പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനും മാധ്യമ സംബന്ധിയായ കാര്യങ്ങളിൽ തീർപ്പ് നൽകുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കുന്നതിനാണു സമിതി രൂപീകരിച്ചിരിക്കുന്നത്.
ജില്ലാ കളക്ടർ ജി. പ്രിയങ്ക ചെയർപേഴ്സൺ ആയ സമിതിയുടെ കൺവീനർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.ബി. ബിജു ആണ്, ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ നിജാസ് ജുവൽ, ജില്ലാ ലോ ഓഫീസർ മനു സോളമൻ, എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ആർ. ഗോപകുമാർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & സോഷ്യൽ മീഡിയ വിദഗ്ധൻ രാംമോഹൻ പാലിയത്ത് എന്നിവരാണ് സമിതി അംഗങ്ങൾ.
date
- Log in to post comments