Skip to main content

കൊച്ചിയിൽ കടൽത്തീരം ശുചീകരിച്ചു : നീക്കം ചെയ്തത് 5500 കിലോ മാലിന്യം

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഐ ടി കമ്പനിയായ ഇ എക്സ് എൽ സർവീസ്, സേവാലയ, ഇന്ത്യ ടൂറിസം,കൊച്ചി ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി (സി.എച്ച് ഇസഡ് സി.എസ് ) എന്നിവയുടെ പങ്കാളിത്തത്തോടെ കൊച്ചിയിലെ വാസ്‌കോഡ ഗാമ ബീച്ചിൽ കടൽത്തീര ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. തീരദേശ ശുചിത്വം പുനഃസ്ഥാപിക്കുക, ഉത്തരവാദിത്തമുള്ള മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് യജ്ഞം സംഘടിപ്പിച്ചത്. ഡി.ടി.പി.സി ജില്ലാ സെക്രട്ടറി ലിജോ ജോസഫ് ,ഇ എക്സ് എൽ വൈസ് പ്രസിഡൻ്റ് സൂസൻ പോൾ, സേവാലയ എ.വി.പി ജ്ഞാനദിനകരൻ നീൽ, ഇ എക്സ് എൽ എ.വി.പിമാരായ മൃദുല മുരളീധരൻ, സുധീർ മാത്യൂസ്, ടൂറിസം മന്ത്രാലയം കൊച്ചി ഓഫീസ് പ്രതിനിധി രവികുമാർ, രാജഗിരി കോളേജ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ഓഫീസർ രഞ്ജിത്ത്, ഇഎക്സ്എൽ ജീവനക്കാർ, സെന്റ് പോൾസ് കോളേജിലെ എൻ.എസ്.എസ് വോളന്റിയർമാർ, സേവാലയ ജീവനക്കാർ, ക്ലീൻ ഡെസ്റ്റിനേഷൻ സ്റ്റാഫ്, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.

 

 

date