Skip to main content

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍: അദാലത്ത് 28ന്

 

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്നതിന് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കുകയും വിവിധ കാരണങ്ങളാല്‍ അപേക്ഷ നിരസിക്കുകയും ചെയ്തവര്‍ക്കുവേണ്ടി ഈ മാസം 28ന് രാവിലെ 10 മുതല്‍ പഞ്ചായത്ത് ഓഫീസില്‍ അദാലത്ത് നടത്തും. അദാലത്തിലേക്കുള്ള പരാതികള്‍ പരാതിക്കാരന്റെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പെന്‍ഷന്‍ ഇനം, ആധാര്‍/ അംഗീകൃത തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പ്, പരാതിയുടെ ചുരുക്കം എന്നിവ സഹിതം ഈ മാസം 22ന് മുമ്പ് പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍: 0468 2350237.                                    (പിഎന്‍പി 4028/18

date