തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് മാത്രം പോസ്റ്റല്‍ബാലറ്റ്
സമ്മതിദായകരായ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കു മാത്രമെന്ന് പോസ്റ്റല്‍ ബാലറ്റെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമം പ്രകാരം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലല്ലാത്തവര്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് കമ്മീഷന്‍ അറിയിച്ചു. അപേക്ഷ ലഭിക്കുന്നതനുസരിച്ച് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യും.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍ ഉത്തരവിന്റെ ശരിപകര്‍പ്പ് സഹിതം നിശ്ചിത ഫോറത്തിലും സമയത്തിലും പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ ആവശ്യപ്പെടുന്ന പക്ഷം വരണാധികാരിക്ക് നല്‍കണം. സമ്മതിദായകനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാര്‍ഡിലെ വരണാധികാരിക്കാണ് അപേക്ഷ നല്‍കേണ്ടത്. പോസ്റ്റല്‍ ബാലറ്റ് അപേക്ഷകന് അയച്ചു കൊടുക്കാനും വോട്ട് രേഖപ്പെടുത്തി ബന്ധപ്പെട്ട വരണാധികാരിക്ക് തിരിച്ച് അയക്കുന്നതിനും തപാല്‍ സ്റ്റാമ്പ് ആവശ്യമില്ല. തപാല്‍വകുപ്പ് ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
- Log in to post comments