കെല്‍ട്രോണ്‍ പ്രവേശനം
കെല്‍ട്രോണ്‍ 2025-26 വര്‍ഷത്തെ മാധ്യമപഠനത്തിനുള്ള പുതിയ ബാച്ചുകളിലേക്ക് പ്രവേശനം ആരംഭിച്ചു. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് കെല്‍ട്രോണ്‍ കേന്ദ്രങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മാധ്യമ മേഖലയില്‍ കരിയര്‍ ആഗ്രഹിക്കുന്ന ബിരുദം/പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് നേരിട്ട് കെല്‍ട്രോണ്‍ കേന്ദ്രങ്ങളിലെത്തി പ്രവേശനം നേടാം. പഠനകാലയളവില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രമുഖമാധ്യമസ്ഥാപനങ്ങളിലെ പ്രായോഗിക പരിശീലനം, ഇന്റേണ്‍ഷിപ്പ് എന്നിവ ലഭിക്കും. പ്ലേസ്മെന്റ് സപ്പോര്‍ട്ടിനും (നിബന്ധനകള്‍ പ്രകാരം) അവസരം ലഭിക്കും. പത്രപ്രവര്‍ത്തനം, ടെലിവിഷന്‍ ജേര്‍ണലിസം, ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തനം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത മീഡിയ പ്രാക്ടീസുകള്‍, വാര്‍ത്താ അവതരണം, ആങ്കറിംഗ്, പബ്ലിക് റിലേഷന്‍, അഡ്വര്‍ടൈസിങ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയില്‍ പരിഷ്ക്കരിച്ച സിലബസില്‍ നൂതന രീതിയില്‍ പരിശീലനം നല്കുന്നു. ഫോണ്‍ : 9544958182. അവസാന തീയതി : ഡിസംബര്‍ 12.
- Log in to post comments