Skip to main content

കലാജാഥ ഇന്ന് (13) ജില്ലയില്‍ പര്യടനം നടത്തും

 

കേരള വോളണ്ടറി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് ഡ്രൈവ് എ തോണ്‍ കലാജാഥ ഇന്ന് ജില്ലയില്‍ പര്യടനം നടത്തും. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പ്രളയാനന്തര കേരളത്തിന്റെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി യുവജനങ്ങളെ അണിനിരത്തി സംഘടിപ്പിക്കുന്ന യൂത്ത് ആക്ഷന്‍ ഫോഴ്‌സിന്റെ പ്രചരണാര്‍ഥമാണ് ജാഥ സംഘടിപ്പിച്ചിട്ടുള്ളത്. 

ഇന്ന് രാവിലെ 10ന് കോഴഞ്ചേരി സെന്റ് തോമസ് കോളജിലും 11.30ന് അടൂര്‍ പറന്തല്‍ മാര്‍ ക്രിസോസ്റ്റം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലും 1.30ന് കോളജ് ഓഫ് ആര്‍ട്‌സ് കൊമേഴ്‌സ് ചുട്ടിപ്പാറയിലും വൈകിട്ട് മൂന്നിന് കോന്നി എസ്എഎസ്എന്‍ഡിപി യോഗം കോളജിലും 5.30ന് അടൂര്‍ ടൗണിലും കലാപരിപാടികള്‍ അവതരിപ്പിക്കും. 

കാസര്‍ഗോഡ് നിന്നും ആരംഭിച്ച കലാജാഥ ഈ മാസം 19ന് തിരുവനന്തപുരത്ത് സമാപിക്കും. 

യൂത്ത് ആക്ഷന്‍ ഫോഴ്‌സിലേക്ക് 15നും 30നും മധ്യേ പ്രായമുള്ളവര്‍ക്ക് http://volunteer.ksywb.in എന്ന ലിങ്ക് വഴി അംഗമാകാം. ജില്ലയില്‍ 10000 പേരെ ഈ സേനയിലേക്ക് രജിസ്റ്റര്‍ ചെയ്യാനാണ് ജില്ലാ യുവജനകേന്ദ്രം ലക്ഷ്യമിടുന്നത്. 

                 (പിഎന്‍പി 4029/18)

date