തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് പാലിക്കേണ്ട നിര്‍ദേശങ്ങള്‍- ഇലക്ട്രോണിക് മാധ്യമങ്ങള്‍
1. 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട്, 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ട്, 1951 ലെ ജനപ്രാതിനിധ്യ നിയമം, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കീഴിലുള്ള നിയമങ്ങളും ചട്ടങ്ങളും എന്നിവ അനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ഥികള്‍, പ്രചാരണ വിഷയങ്ങള്‍, വോട്ടിംഗ് പ്രക്രിയകള്‍, ആവശ്യമായ തിരഞ്ഞെടുപ്പ് വിഷയങ്ങള്‍ എന്നിവയെക്കുറിച്ച് വസ്തുനിഷ്ഠമായ രീതിയില്‍ പൊതുജനങ്ങളെ അറിയിക്കാന്‍ വാര്‍ത്താ പ്രക്ഷേപകര്‍ ശ്രമിക്കണം.
2. 1951-ജനപ്രാതിനിധ്യ നിയമത്തിലെ 126 (എ) വകുപ്പിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായ ഒരു തരത്തിലുള്ള ഉള്ളടക്കവും ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള സംപ്രേഷണത്തില്‍ ഉണ്ടാവാതെ ശ്രദ്ധിക്കേണ്ടതാണ്.
3. തിരഞ്ഞെടുപ്പ് പ്രഖ്യാപനം നിലവില്‍ വന്നശേഷം കേബിള്‍ നെറ്റ് വര്‍ക്ക് (റെഗുലേഷന്) ആക്ടിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളും, അക്കാര്യം ഉറപ്പാക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കേണ്ടതാണ്.
4. പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമങ്ങള്‍ക്കായി കിറശമി ആൃീമറരമേെശിഴ എീൗിറമശേീി എന്ന സ്ഥാപനത്തില്‍ അംഗങ്ങളായ ടി.വി ചാനലുകള്‍ക്ക് വേണ്ടി രൂപികൃതമായിട്ടുള്ള ആൃീമറരമേെശിഴ ഇീിലേി േഇീാുഹമശി േഇീൗിരശഹ നല്‍കിയിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.
5. തിരഞ്ഞെടുപ്പ് സംപ്രേഷണം സംബന്ധിച്ച് എന്‍.ബി.എസ്.എ നല്‍കിയിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതാണ്.
6. വാര്‍ത്താചാനലുകള്‍ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗില്‍ വാര്‍ത്താ പ്രക്ഷേപകര്‍ സന്തുലിതയും നിഷ്പക്ഷതയും പാലിക്കണം. വാര്‍ത്താചാനലുകള്‍ക്ക് ഏതെങ്കിലും പാര്‍ട്ടിയോടോ സ്ഥാനാര്‍ത്ഥിയോടോ രാഷ്ട്രീയബന്ധമുണ്ടെങ്കില്‍ അവ വെളിപ്പെടുത്തേണ്ടതാണ്.
7. കിംവദന്തികളും, അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങളും, തെറ്റായ വിവരങ്ങളും ഒഴിവാക്കാന്‍ വാര്‍ത്താ പ്രക്ഷേപകര്‍ ശ്രദ്ധിക്കേണ്ടതാണ്.
8. ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെയോ പാര്‍ട്ടിയെയോ അപകീര്‍ത്തിപ്പെടുത്തുന്നതോ, തെറ്റായതോ, മുറിവേല്‍പ്പിക്കുന്നതോ ആയ വാര്‍ത്തകള്‍ ഉടനടി തിരുത്തല്‍ നല്‍കുകയും ഉചിതമായിടത്ത് ബന്ധപ്പെട്ടവര്‍ക്ക് മറുപടി നല്കാന് അവസരം നല്‍കുകയും വേണം.
9. തിരഞ്ഞെടുപ്പുകളുടെയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയും കവറേജിനെ ബാധിച്ചേക്കാവുന്ന എല്ലാ രാഷ്ട്രീയ, സാമ്പത്തിക സമ്മര്‍ദ്ദങ്ങളെയും വാര്‍ത്താ പ്രക്ഷേപകര്‍ ഫലപ്രദമായി ചെറുക്കേണ്ടതാണ്.
10. വാര്‍ത്താ ചാനലുകളില്‍ നടത്തുന്ന എഡിറ്റോറിയല്‍ അഭിപ്രായവും വിദഗ്ദ്ധ അഭിപ്രായവും തമ്മില്‍ വ്യക്തമായ വ്യത്യാസം വാര്‍ത്താ പ്രക്ഷേപകര്‍ നിലനിര്‍ത്തണം.
11. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള വീഡിയോ ഫീഡ് ഉപയോഗിക്കുന്ന വാര്‍ത്താ പ്രക്ഷേപകര്‍ അത് വെളിപ്പെടുത്തുകയും ഉചിതമായി ടാഗ് ചെയ്യുകയും വേണം.
12. തിരഞ്ഞെടുപ്പുകളും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും സംബന്ധിച്ച വാര്‍ത്തകളിലും പരിപാടികളിലും സംഭവങ്ങള്‍, തീയതികള്‍, സ്ഥലങ്ങള്‍, ഉദ്ധരണികള്‍ എന്നിവയെല്ലാം കൃത്യമാണെന്ന് ഉറപ്പാക്കാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം.
13. അബദ്ധത്താല്‍ തെറ്റായ വിവരങ്ങള്‍ പ്രക്ഷേപണം ചെയ്യപ്പെട്ടാല്‍, പ്രക്ഷേപകന്റെ ശ്രദ്ധയില്‍പ്പെട്ടാലുടന്‍, യഥാര്‍ത്ഥ പ്രക്ഷേപണത്തിന് നല്കിയ അതേ പ്രാധാന്യത്തോടെ പ്രക്ഷേപകന്‍ അത് തിരുത്തേണ്ടതാണ്.
14. സ്വാധീനിക്കുന്നതോ സ്വാധീനിക്കുന്നതായി തോന്നുന്നതോ, താല്‍പ്പര്യവൈരുദ്ധ്യം സൃഷ്ടിക്കുന്നതോ, പ്രക്ഷേപകന്റെയോ അവരുടെ ഉദ്യോഗസ്ഥരുടെയോ വിശ്വാസ്യതയെ തകര്‍ക്കുന്നതോ പണമോ വിലപ്പെട്ട സമ്മാനങ്ങളോ ആനുകൂല്യങ്ങളോ സ്വീകരിക്കരുത്.
15. വര്‍ഗീയമായ അല്ലെങ്കില്‍ ജാതിഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണം തിരഞ്ഞെടുപ്പ് നിയമങ്ങള്‍ പ്രകാരം നിരോധിച്ചിരിക്കുന്നതിനാല്‍ അക്രമത്തിന് പ്രേരിപ്പിക്കുന്നതോ പൊതു അസ്വസ്ഥതയോ ക്രമക്കേടോ പ്രോത്സാഹിപ്പിക്കുന്നതോ ആയ ഏതെങ്കിലും തരത്തിലുള്ള 'വിദ്വേഷ പ്രസംഗം' അടങ്ങുന്ന ഉള്ളടക്കം വാര്‍ത്താ പ്രക്ഷേപകര്‍ സംപ്രേഷണം ചെയ്യരുത്. മതം, വംശം, ജാതി, സമൂഹം, പ്രദേശം അല്ലെങ്കില്‍ ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ആളുകള്‍ക്കിടയില്‍ ശത്രുതയോ വിദ്വേഷമോ വളര്‍ത്തുന്ന റിപ്പോര്‍ട്ടുകള്‍ വാര്‍ത്താ പ്രക്ഷേപകര്‍ കര്‍ശനമായി ഒഴിവാക്കണം.
16. വാര്‍ത്താ പ്രക്ഷേപകര്‍ വാര്‍ത്തയും തുക ഈടാക്കിയുള്ള ഉള്ളടക്കവും തമ്മിലുള്ള വ്യത്യാസം സൂക്ഷ്മതയോടെ നിലനിര്‍ത്തേണ്ടതുണ്ട്. അത്തരത്തിലുള്ളവയെല്ലാം തുക ഈടാക്കിയുള്ള പരസ്യം അല്ലെങ്കില്‍ ഉള്ളടക്കം എന്ന് വ്യക്തമായി അടയാളപ്പെടുത്തിയിരിക്കണം. പെയ്ഡ് ന്യൂസ് സംബന്ധിച്ച ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.
17. അഭിപ്രായ വോട്ടെടുപ്പുകള്‍ കൃത്യമായും നിഷ്പക്ഷമായും റിപ്പോര്‍ട്ട് ചെയ്യുന്നതിന് പ്രത്യേക ശ്രദ്ധ ചെലുത്തണം. അഭിപ്രായ വോട്ടെടുപ്പുകളുടെയും പ്രക്ഷേപണത്തിന്റെയും നടത്തിപ്പ് ആരാണ്, പണം മുടക്കിയത് ആരാണ് എന്നിവ വെളിപ്പെടുത്തണം.
18. അഭിപ്രായ വോട്ടെടുപ്പുകളുടെ പ്രക്ഷേപണത്തോടൊപ്പം ഉപയോഗിച്ച രീതിശാസ്ത്രം സാമ്പിള്‍ വലുപ്പം, ഫീല്‍ഡ് വര്‍ക്ക് തീയതികള്‍, ഉപയോഗിച്ച ഡാറ്റ എന്നിവ വെളിപ്പെടുത്തണം.
19. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതല്‍ അവസാനിച്ചതും ഫലപ്രഖ്യാപനവും വരെ വാര്‍ത്താ പ്രക്ഷേപകര്‍ നടത്തുന്ന പ്രക്ഷേപണങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നിരീക്ഷിക്കേണ്ടതാണ്. ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റിയിലെ (എന്‍ബിഎസ്എ ) അംഗങ്ങളായ പ്രക്ഷേപകര്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ എന്‍ബിഎസ്എ അതിന്റെ ചട്ടങ്ങള്‍ക്ക് വിധേയമായി നടപടി സ്വീകരിക്കുന്നതാണ്.
20. വോട്ടിംഗ് പ്രക്രിയ, വോട്ടിംഗിന്റെ പ്രാധാന്യം, എങ്ങനെ, എപ്പോള്‍, എവിടെ വോട്ട് ചെയ്യണം, വോട്ട് ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്യണം, ബാലറ്റിന്റെ രഹസ്യം എന്നിവയെക്കുറിച്ച് വോട്ടര്‍മാരെ ഫലപ്രദമായി അറിയിക്കുന്നതിന്, സാധ്യമാകുന്നിടത്തോളം, പ്രക്ഷേപകര്‍ വോട്ടര്‍ വിദ്യാഭ്യാസ പരിപാടികള്‍ നടത്തണം.
21. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച് കഴിഞ്ഞിട്ടേ ഫലം സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കാവൂ. അല്ലാതെ നല്കുന്ന ഫലപ്രഖ്യാപനവാര്‍ത്തകള്‍ അനൗദ്യോഗികമോ അപൂര്‍ണ്ണമോ ഭാഗികമോ ആണെന്നും അന്തിമഫലമായി കണക്കാക്കരുതെന്നും അറിയിക്കണം.
- Log in to post comments