തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് പാലിക്കേണ്ട നിര്‍ദേശങ്ങള്‍- അച്ചടി മാധ്യമം
1. അച്ചടിമാധ്യമങ്ങള്‍ തിരഞ്ഞെടുപ്പ് കവറേജ് സംബന്ധിച്ച പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാം കര്‍ശനമായി പാലിക്കേണ്ടതാണ്.
2. വോട്ടെടുപ്പ് സമാപനത്തിന് 48 മണിക്കൂര്‍ സമയപരിധിയില്‍ ഒരു മാധ്യമത്തിലൂടെയും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതോ ബാധിക്കുന്നതോ ആയ പ്രചാരണങ്ങള്‍ നടത്തരുത്.
3. തിരഞ്ഞെടുപ്പുകളെക്കുറിച്ചും സ്ഥാനാര്‍ഥികളെക്കുറിച്ചും വസ്തുനിഷ്ഠമായ റിപ്പോര്‍ട്ടുകള്‍ നല്‍കേണ്ടത് മാധ്യമങ്ങളുടെ കടമയായിരിക്കും. പത്രങ്ങള്‍ അനാരോഗ്യകരമായ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെയോ പാര്‍ട്ടിയെയോ അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് സമയത്ത് നടന്ന സംഭവങ്ങളെ കുറിച്ചുള്ള അതിശയോക്തികരമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കരുത്.
4. സ്ഥാനാര്‍ത്ഥികളെയോ രാഷ്ട്രീയപാര്‍ട്ടികളുടെയോ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും തുല്യപ്രാധാന്യം നല്‍കേണ്ടതാണ്.
5. വര്‍ഗീയമോ ജാതിയോ ആയ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ പാടില്ല. അതിനാല്‍ മതം, വംശം, ജാതി, സമൂഹം അല്ലെങ്കില്‍ ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ആളുകള്‍ക്കിടയില്‍ ശത്രുതയോ വിദ്വേഷമോ വളര്‍ത്തുന്ന പ്രവണതയുള്ള റിപ്പോര്‍ട്ടുകള്‍ ഒഴിവാക്കണം.
6. ഏതെങ്കിലും സ്ഥാനാര്‍ത്ഥിയുടെ വ്യക്തിപരമായ സ്വഭാവത്തെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും അല്ലെങ്കില്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചോ, സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കല്‍ സംബന്ധിച്ചോ തെറ്റായതോ വിമര്‍ശനാത്മകമോ ആയ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുത്.
7. സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പിലെ സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ അരുത്.
8. ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്കോ/പാര്‍ട്ടിക്കോ എതിരെ സ്ഥിരീകരിക്കാത്ത ആരോപണങ്ങള്‍ പ്രസിദ്ധീകരിക്കരുത്.
9. അധികാരത്തിലുള്ള ഒരു പാര്‍ട്ടിയുടെയോ സര്‍ക്കാരിന്റെയോ നേട്ടങ്ങളെക്കുറിച്ചുള്ള പൊതുഖജനാവിന്റെ ചെലവില്‍ ഒരു പരസ്യവും സ്വീകരിക്കാനോ പ്രസിദ്ധീകരിക്കാനോ പാടില്ല.
- Log in to post comments