തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്*: *പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. കച്ചേരിപ്പടി ഉഷ ടൂറിസ്റ്റ് ഹോമിൽ സൂക്ഷിച്ചിട്ടുള്ള വോട്ടിംഗ് യന്ത്രങ്ങൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജി പ്രിയങ്ക പരിശോധിച്ചു.
തുടർന്ന് ആദ്യ യൂണിറ്റ് കോതമംഗലം ബ്ലോക്ക് ഡെവലപ്മെൻ്റ് ഓഫീസർ എം.എസ്. സിദ്ദീഖിനു കൈമാറി.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഭാഗമായ കണ്ട്രോൾ യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളുമാണ് കൈമാറുന്നത്. 4700 കൺട്രോൾ യൂണിറ്റുകളും 11,760 ബാലറ്റ് യൂണിറ്റുകളുമാണ് വിതരണം ചെയ്യുന്നത്. റവന്യു, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളിൽ നിന്ന് തിരഞ്ഞെടുത്ത 200 ഓളം ഉദ്യോഗസ്ഥർ പരിശോധിച്ച വോട്ടിംഗ് മെഷീനുകളാണ് വിതരണം ചെയ്യുക. നാല് ദിവസങ്ങളിലായിട്ടാണ് ഈ പ്രക്രിയ നടപ്പിലാക്കുന്നത്.
കണയന്നൂർ താലൂക്ക് റവന്യൂ റിക്കവറി വിഭാഗം തഹസിൽദാർ ജോസഫ് ആൻ്റണി ഹെർടിസ്, ആലുവ ഡെപ്യൂട്ടി തഹസിൽദാർ ഗോപകുമാർ, കിഫ്ബി തഹസിൽദാർ എന്നിവരുടെ നേതൃത്വത്തിലാണ് വോട്ടിങ് സാമഗ്രികളുടെ വിതരണം നടന്നത്.
- Log in to post comments