Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

സ്പോട്ട് അഡ്മിഷന്‍ 

കെല്‍ട്രോണ്‍ തളിപ്പറമ്പ് നോളജ് സെന്ററില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, പിജിഡിസിഎ കോഴ്സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. താല്‍പര്യമുള്ളവര്‍ക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കെല്‍ട്രോണ്‍ തളിപ്പറമ്പ് നോളജ് സെന്റുമായി ബന്ധപ്പെടാം. ഫോണ്‍: 04602205474, 9847915099 

മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ ആന്‍ഡ് ഫാബ്രിക്കേറ്റര്‍ കോഴ്സ്

അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കും കൊച്ചിന്‍ ഷിപ്പ്യാര്‍ഡും സംയുക്തമായി വിഴിഞ്ഞത്ത് നടത്തുന്ന ആറുമാസ മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ ആന്‍ഡ് ഫാബ്രിക്കേറ്റര്‍ കോഴ്സിലേക്ക് ഡിസംബര്‍ 18 വരെ അപേക്ഷിക്കാം. 2022 ലോ അതിന് ശേഷമോ ഐ.ടി.ഐ വെല്‍ഡര്‍, ഫിറ്റര്‍, ഷീറ്റ്‌മെറ്റല്‍ കോഴ്സുകള്‍ പാസായവര്‍ക്കാണ് അവസരം. ഫോണ്‍: 9495999697

വൈദ്യുതി മുടങ്ങും

തളിപ്പറമ്പ് 220 കെ വി സബ്സ്റ്റേഷനില്‍ അടിയന്തിര അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 14 ന് രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ച് മണി വരെ തളിപ്പറമ്പ്, കരിമ്പം, പരിയാരം, ചപ്പാരപ്പടവ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധികളില്‍ വൈദ്യുതി മുടങ്ങുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date