Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷണര്‍ ടെക്നീഷ്യന് ട്രേഡിലെ രണ്ട് ഒഴിവുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡിലെ എന്‍ ടി സി / എന്‍ എ സിയും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയം / മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വര്‍ഷ പ്രവൃത്തി പരിചയം / മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും രണ്ട് വര്‍ഷ പ്രവൃത്തി പരിചയവുമുള്ള പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്കും എസ്.സി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പുകളും സഹിതം ഡിസംബര്‍ 22 ന് രാവിലെ 10.30 ന് അഭിമുഖത്തിന് പ്രിന്‍സിപ്പല്‍ മുമ്പാകെ എത്തണം. ഫോണ്‍: 04972835183
date
- Log in to post comments