അറിയിപ്പുകള്
ക്വട്ടേഷന്‍ ക്ഷണിച്ചു
നാദാപുരം ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗത്തിലേക്ക് സ്പോര്‍ട്സ് ഉപകരണങ്ങള്‍ വാങ്ങാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ പ്രിന്‍സിപ്പല്‍, ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, നാദാപുരം, കോഴിക്കോട് -673506, വിഷ്ണുമംഗലം (പി.ഒ) എന്ന വിലാസത്തില്‍ ജനുവരി അഞ്ചിന് വൈകിട്ട് മൂന്നിന് മുമ്പ് അയക്കണം. ഫോണ്‍: 0496-2995150
ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സ്
കോഴിക്കോട് ഗവ. ഐ.ടി.ഐ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റി നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി (ഒരു വര്‍ഷം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി മൂന്ന് വരെ അപേക്ഷിക്കാം. ഫോണ്‍: 8281723705
കാര്‍ഷിക യന്ത്രങ്ങള്‍ക്ക് സബ്സിഡി
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടപ്പാക്കുന്ന കാര്‍ഷിക യന്ത്രവത്കരണ ഉപപദ്ധതിയിലേക്ക് (എസ്.എം.എ.എം) ഡിസംബര്‍ 31 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. കാര്‍ഷിക യന്ത്രങ്ങള്‍ക്ക് 40-80 ശതമാനം സബ്സിഡി നല്കി യന്ത്രവത്കൃത കൃഷി പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. https://agrimachinery.nic.in/index എന്ന വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഭൂനികുതി അടച്ച രസീതി, ജാതി സര്‍ട്ടിഫിക്കറ്റ് (പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മാത്രം) എന്നിവ സഹിതം രജിസ്ട്രേഷന് നടത്താം. ഫോണ്‍: 8281472860, 9400722150, 9446521850, 9446429642.
ക്വട്ടേഷന്‍ ക്ഷണിച്ചു
കുറ്റ്യാടി ജലസേചന പദ്ധതിക്ക് കീഴിലെ പെരുവണ്ണാമൂഴി സബ് ഡിവിഷന് ഓഫീസ് പരിധിയില്‍ വരുന്ന സ്ഥലങ്ങളിലെ ഫലവൃക്ഷങ്ങളില്‍നിന്ന് 2026 ഏപ്രില്‍ ഒന്ന് മുതല്‍ 2027 മാര്‍ച്ച് 31 വരെ മേലാദായം എടുക്കുന്നതിനുള്ള അവകാശം ജനുവരി 12 മുതല്‍ 22 വരെ തീയതികളില്‍ ക്വട്ടേഷന്‍/ലേലം വഴി കൈമാറും. ക്വട്ടേഷനുകള്‍ ലേലത്തിന്റെ തലേദിവസം വൈകിട്ട് മൂന്ന് വരെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെ.വൈ.ഐ.പി (ഒ ആന്‍ഡ് എം), സബ് ഡിവിഷന് പെരുവണ്ണാമൂഴി എന്ന വിലാസത്തില്‍ സ്വീകരിക്കും. ഫോണ്‍: 0496 2963223.
സ്ക്രീനിങ് ക്യാമ്പ് സംഘടിപ്പിക്കും
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ അലിം കോയുടെ ആര്.വി.വൈ, എ.ഡി.ഐ.പി സ്കീമില്‍ കിടപ്പ് രോഗികള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷിക്കാര്‍ക്കും സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ സ്ക്രീനിങ് ക്യാമ്പ് സംഘടിപ്പിക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സാമൂഹിക നീതി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കേരള സാമൂഹിക സുരക്ഷാ മിഷന് എന്നിവയുടെ സഹകരണത്തോടെയാണ് സ്ക്രീനിങ് നടത്തുക. ഡിസംബര്‍ 29ന് കൊയിലാണ്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, 30ന് വടകര ഗവ. മോഡല്‍ പോളിടെക്നിക് കോളേജ്, 31ന് താമരശ്ശേരി മേരിമാതാ കത്തീഡ്രല്‍ പാരിഷ് ഹാള്‍ എന്നിവിടങ്ങളിലായി രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.30 വരെയാണ് സ്ക്രീനിങ്.
ഫെസിലിറ്റേറ്റര്‍ നിയമനം
കൃഷി വകുപ്പിന് കീഴില്‍ സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്സ് (ഡി.എ.ഇ.എസ്.ഐ) എന്ന പരിശീലന പരിപാടിയിലേക്ക് പ്രതിമാസം 25000 രൂപ നിരക്കില്‍ ഒരു വര്‍ഷത്തേക്ക് ഫെസിലിറ്റേറ്ററെ നിയമിക്കും. നിശ്ചിത യോഗ്യതയുള്ളവര്‍ വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം ആത്മ പ്രോജക്ട് ഡയറക്ടര്‍, തടമ്പാട്ടുതാഴം, വേങ്ങേരി എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ, നേരിട്ടോ 2026 ജനുവരി മൂന്നിന് വൈകീട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. ഫോണ്‍: 0495 2378997, 9383471990.
- Log in to post comments