Post Category
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിങ്
സംസ്ഥാന തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലാ ഡിവിഷനല്‍ ഓഫീസര്‍ ജനുവരി 10, 17, 24 തീയതികളില്‍ കരുളായ്, അമരമ്പലം, ചാലിയാര്‍ തുടങ്ങിയ ഗ്രാമപഞ്ചായത്തില്‍ കര്‍ഷക തൊഴിലാളികളില്‍ നിന്നും അംശദായം സ്വീകരിക്കുകയും അംഗങ്ങളല്ലാത്ത കര്‍ഷക തൊഴിലാളികള്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വം നല്‍കുകയും ചെയ്യും. ജനുവരി 10ന് കരുളായ്, 17ന് അമരമ്പലം, 24 ന് ചാലിയാര്‍ എന്നീ ഗ്രാമപഞ്ചായത്തുകളുടെ ഓഫീസുകളിലാണ് ക്യാമ്പ് നടക്കുക. കരുളായി, അമരമ്പലം ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ നടക്കുന്ന ക്യാമ്പില്‍ അതത് വില്ലേജും ചാലിയാര്‍ ഗ്രാമപഞ്ചായത്തില്‍ അകമ്പാടം വില്ലേജും ഉള്‍പ്പെടും.
date
- Log in to post comments