Skip to main content

*തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി*

ജില്ലയിൽ നഗരസഭകളിലെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. നഗരസഭ അധ്യക്ഷൻമാർ വെള്ളിയാഴ്ച വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
കൽപറ്റ നഗരസഭ ചെയര്‍പേഴ്സണായി എടഗുനി വാര്‍ഡില്‍ നിന്നുള്ള അംഗം പി. വിശ്വനാഥൻ ചുമതലയേറ്റു. രാജ്യത്ത് ആദ്യമായി പണിയ വിഭാഗത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട നഗരസഭ ചെയർമാനാണ് പി. വിശ്വാനാഥൻ. നഗരസഭ വൈസ് പ്രസിഡന്റായി എമിലിത്തടം വാർഡിൽ നിന്നുള്ള എസ്. സൗമ്യയെ തെരഞ്ഞെടുത്തു.

സുൽത്താൻ ബത്തേരി നഗരസഭ ചെയർ പേഴ്സണായി സീകുന്ന് വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട റസീന അബ്ദുൽ ഖാദർ ചുമതലയേറ്റു. ജില്ലയിലെ ഏക വനിത നഗരസഭ അധ്യക്ഷയാണ് റസീന അബ്ദുൾ ഖാദർ. വൈസ് ചെയർമാനായി ചെരൂർക്കുന്ന് വാർഡിൽനിന്നുള്ള എം.ജി ഇന്ദ്രജിത്തിനെ തെരഞ്ഞെടുത്തു. മാനന്തവാടി നഗരസഭയെ പയ്യംമ്പള്ളി വാർഡിൽ നിന്നുള്ള ജേക്കബ് സെബാസ്റ്റ്യൻ നയിക്കും. വൈസ് ചെയർ പേഴ്സണായി മാനന്തവാടി ടൗൺ ഡിവിഷനിൽ നിന്നുള്ള അഡ്വ. സിന്ധു സെബാസ്റ്റ്യനേയും തെരഞ്ഞെടുത്തു.

date