Skip to main content

കന്നുകാലികൾക്ക് കുളമ്പുരോഗ, ചർമ്മ മുഴ പ്രതിരോധ കുത്തിവയ്പ്

        കന്നുകാലികളിൽ കുളമ്പുരോഗത്തിനും ചർമ്മ മുഴ രോഗത്തിനും എതിരെയുള്ള സൗജന്യ പ്രതിരോധ കുത്തിവയ്പ് യജ്ഞം ആരംഭിച്ചു. ഡിസംബർ 30 വരെയുള്ള പ്രവർത്തി ദിവസങ്ങളിലാണ് കുത്തിവയ്പ്. ജില്ലയിൽ ഇതിനായി 140 സ്ക്വാഡുകൾ സജ്ജമാക്കിയിട്ടുണ്ട്. 4 മാസത്തിനു മുകളിൽ പ്രായമുള്ള പശു, കാള, എരുമ, പോത്ത് എന്നിവയ്ക്കാണ് കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് നൽകുന്നത്. എല്ലാ ക്ഷീരകർഷകരും ഈ പ്രതിരോധ കുത്തിവയ്പ് പരിപാടിയുമായി സഹകരിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതർ അഭ്യർഥിച്ചു.

പി.എൻ.എക്സ് 6186/2025

date