Skip to main content

പട്ടികവര്‍ഗ/ഹെല്‍ത്ത് പ്രൊമോട്ടര്‍: ഇന്റര്‍വ്യു ജനുവരി 6ന്

അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന് കീഴില്‍ മറയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ഒഴിവുള്ള പട്ടികവര്‍ഗ/ഹെല്‍ത്ത് പ്രൊമോട്ടര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഇന്റര്‍വ്യൂ ജനുവരി 6ന് രാവിലെ 11 മണിക്ക് അടിമാലി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ പ്രായം.വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേദിവസം 10 മണിക്ക് ഹാജരാകേണ്ടതാണ്.
 

date