സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന് സംഘടിപ്പിച്ചു
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിനായി ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന് സംഘടിപ്പിച്ചു. വനിത-ശിശു വികസന വകുപ്പ്, ജില്ലാ വനിത-ശിശു വികസന ഓഫീസ്, ഡിസ്ട്രിക്റ്റ് സങ്കല്പ് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍, ഫാറൂഖ് ട്രെയ്നിങ് കോളേജ്, പ്രൊവിഡന്‍സ് വിമന്‍സ് കോളേജ് എന്‍.എസ്.എസ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ബോധവത്കരണ റാലി, ബലൂണ്‍ പറത്തല്‍, സാംസ്കാരിക പരിപാടികള്‍ എന്നിവ നടന്നു.
പരിപാടി ഡെപ്യൂട്ടി കലക്ടര്‍ സി ബിജു ഉദ്ഘാടനം ചെയ്തു. റാലി ഫാറൂഖ് ട്രെയ്നിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ടി മുഹമ്മദ് സലിം ഫ്ളാഗ് ഓഫ് ചെയ്തു. അര്‍ബന്‍ 2 സി.ഡി.പി.ഒ തങ്കമണി അധ്യക്ഷയായി. സി.ഡബ്ല്യൂ.സി മെമ്പര്‍ അഷ്റഫ് കാവില്‍, പി സ്മിത, എന്‍.എസ്.എസ് ജില്ലാ കോഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, ജില്ലാ വനിത-ശിശു വികസന വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് ടി കെ അനില്‍, കെ വിമന്‍ സെല്‍ എസ്.സി.പി.ഒ എസ് രശ്മി, ജെന്‍ഡര്‍ പാര്‍ക്ക് പ്രോഗ്രാം മാനേജര്‍ ദിവ്യ, ഫാറൂഖ് ട്രെയ്നിങ് കോളേജ് എന്‍.എസ്.എസ് വളണ്ടിയര്‍ സെക്രട്ടറി എ ആമിന എന്നിവര്‍ സംസാരിച്ചു. ഫാറൂഖ് ട്രെയിനിങ് കോളേജ്, പ്രൊവിഡന്‍സ് വിമന്‍സ് കോളേജ് എന്നിവിടങ്ങളില്‍ നിന്നായി 210 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
- Log in to post comments